കണ്ണൂർ സ്വദേശി അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; നേപ്പാൾ പൗരന്മാർ അറസ്റ്റിൽ

  abu dhabi , police , പൊലീസ് , യുവാവ് , അബുദാബി , യുവാവ്
അബുദാബി| Last Modified ബുധന്‍, 10 ജൂലൈ 2019 (16:51 IST)
കണ്ണൂർ സ്വദേശി അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ധർമടം പരീക്കടവ് അലവിൽ സ്വദേശി പക്രുപുരയിൽ രഘുനാഥിന്റെയും പ്രതിഭയുടെയും മകൻ അഭിഷേക് (24) ആണ് മരിച്ചത്.

അഭിഷേകിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് 2 നേപ്പാൾ പൗരന്മാരെ അറസ്‌റ്റ് ചെയ്‌തു.

അവധി ദിവസമായ കഴിഞ്ഞ മാ‍സം 21ന് താമസ സ്ഥലത്തു നിന്നും പുറത്തു പോയ അഭിഷേക് പിറ്റേ ദിവസം പുലര്‍ച്ചെയാണ് തിരികെ മുറിയിലെത്തിയത്.

സംസാരിക്കാനും ആരോഗ്യത്തോടെ നടക്കാനും സാധിക്കാതിരുന്ന അഭിഷേകിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒന്നര വർഷമായി അബുദാബിയിലെ അൽമറായ് എമിറേറ്റ്സ് കമ്പനിയിൽ സെയിൽസ് അസിസ്റ്റൻറാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :