അറബിക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ ശക്തമായ മഴ തുടരും

രേണുക വേണു| Last Modified ചൊവ്വ, 13 ജൂലൈ 2021 (08:07 IST)
വടക്ക് കിഴക്കന്‍ അറബിക്കടലില്‍ തെക്കന്‍ ഗുജറാത്ത് തീരത്തിനു സമീപമായി ഇന്നലെ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു. കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) ജൂലൈ 13 രാത്രി 11.30 വരെ 2.5 മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കര്‍ണാടക തീരത്ത്
(മംഗലാപുരം മുതല്‍ കാര്‍വാര്‍
വരെ) ജൂലൈ 13 രാത്രി 11.30 വരെ 2.5 മുതല്‍ 3.9
മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

തമിഴ്‌നാട്
തീരത്ത്
(കൊളച്ചല്‍
മുതല്‍ തമിനാടിന്റെ തെക്കുഭാഗത്തുള്ള കിലാകാരി വരെ) ജൂലൈ 13 രാത്രി 11.30 വരെ 2.5 മുതല്‍ 3.1
മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക. അപകട മുന്നറിയിപ്പുള്ള സ്ഥലങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :