ആവേശ ലേലം; 47,000 രൂപയ്ക്ക് ഒരു മത്തങ്ങ !

രേണുക വേണു| Last Modified ശനി, 10 സെപ്‌റ്റംബര്‍ 2022 (08:32 IST)

ഒരു മത്തങ്ങ 47,000 രൂപ കൊടുത്ത് വാങ്ങിക്കാന്‍ വട്ടുണ്ടോ? എന്നാണ് പലരും ചോദിക്കുന്നത്. വട്ടൊന്നും ഇല്ല ആവേശത്തിന്റെ കൊടുമുടിയില്‍ നിന്ന് വാശിയോടെ ലേലം വിളിച്ചപ്പോള്‍ ആറ് കിലോ തൂക്കം വരുന്ന മത്തങ്ങയുടെ വില 47,000 ആയി !

ഇടുക്കി ചെമ്മണ്ണാറില്‍ ഓണാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ജനകീയ ലേലത്തിലാണ് മത്തങ്ങ 47,000 രൂപയ്ക്ക് വിറ്റുപോയത്. ചെമ്മണ്ണാര്‍ പൗരാവലിയാണ് ലേലത്തിന്റെ സംഘാടകര്‍. 10 രൂപയില്‍ നിന്ന് തുടങ്ങിയ ലേലമാണ് 47,000 ത്തില്‍ എത്തിയത്. ഉടുമ്പന്‍ചോല സ്വദേശി സിബി ഏബ്രഹാമാണ് മത്തങ്ങ സ്വന്തമാക്കിയത്. ചെമ്മണ്ണാര്‍ പള്ളി വികാരി ഫാ.മാത്യു ചെറുപറമ്പില്‍ മത്തങ്ങ കൈമാറി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :