അനുബന്ധ വാര്‍ത്തകള്‍
- 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'- അസാധ്യമായ എഴുത്തായിരുന്നു:വി. എ. ശ്രീകുമാര്‍
- ഇടുക്കിയില്‍ സ്‌കൂള്‍ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപൊലീസുകാര്‍ക്ക് പരിക്ക്
- മലപ്പുറത്ത് 26കാരിയും രണ്ടുമക്കളും തൂങ്ങിമരിച്ച നിലയില്‍
- കഴിഞ്ഞ 3 റിലീസുകള്‍, പോലീസ് യൂണിഫോമില്‍ സാധിക,2 സിനിമകള്‍ ഇപ്പോഴും തിയേറ്ററുകളില്‍
- അമല പോള്‍ ബോളിവുഡിലേക്ക്, കൈതിയുടെ ഹിന്ദി റീമേക്ക് 2023 ഓഗസ്റ്റ് 30ന് എത്തും
സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കും
സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായിട്ടാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. എളുപ്പത്തില്‍ തിരിച്ചറിയാനും വിവിധ സേവനങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും സംവിധാനം സഹായകരമാകും. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പില്‍ നടപടി നിര്‍ണായ പങ്ക് വഹിക്കുമെന്നു മന്ത്രി എം ബി രാജേഷ് പറഞ്ഞു.
കെട്ടിടങ്ങളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതോടെ, എളുപ്പത്തിലും വേഗത്തിലും സേവനങ്ങള്‍ ലഭിക്കാന്‍ വഴിയൊരുങ്ങും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി വാര്‍ഡ് വിഭജനം നടത്തുമ്പോള്‍ ഓരോ പ്രാവശ്യവും കെട്ടിടങ്ങളുടെ നമ്പറില്‍ വ്യത്യാസം വരുന്നത്, കെട്ടിടവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ലഭ്യമാകുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തത്. കൂടുതല്‍ സുതാര്യവും ഫലപ്രദവുമായ നടപടിക്രമത്തിനും സംവിധാനം വഴിവെക്കുമെന്നും മന്ത്രി പറഞ്ഞു.
അടുത്ത ലേഖനം