രേണുക വേണു|
Last Modified തിങ്കള്‍, 25 ഏപ്രില്‍ 2022 (10:56 IST)
കോവിഡ് നാലാം തരംഗത്തെ മുന്നില്‍കണ്ട് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ശക്തിപ്പെടുത്താന്‍ കേരളവും. ഒരിടവേളയ്ക്ക് ശേഷം മാസ്‌ക് നിര്‍ബന്ധമാക്കാന്‍ കേരളം ആലോചിക്കുന്നു. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയായി ഈടാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് കേരളവും ഇത് പരിഗണിക്കുന്നത്. മാസ്‌ക് ധരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കും. ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. നാലാം തരംഗത്തിനു സാധ്യത തള്ളിക്കളയാന്‍ പറ്റില്ലെന്നും മാസ്‌ക് നിര്‍ബന്ധമായി തുടരണമെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.