തമിഴ്‌നാടിന് പിന്നാലെ കേരളത്തിലും ഞായര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും; വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്

രേണുക വേണു| Last Modified ബുധന്‍, 5 ജനുവരി 2022 (15:47 IST)

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്. വാരാന്ത്യ ലോക്ക്ഡൗണ്‍ അടക്കമുള്ള കാര്യങ്ങള്‍ കേരളവും പരിഗണിക്കുന്നു. തമിഴ്‌നാട്ടില്‍ ഞായര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ തമിഴ്‌നാട്ടിനേക്കാള്‍ കൂടുതലാണ് കേരളത്തിലെ കോവിഡ് വ്യാപനം. ഈ സാഹചര്യത്തിലാണ് കേരളവും ഞായര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഞായര്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കും. രാത്രി കര്‍ഫ്യു പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. കടകളുടെ പ്രവര്‍ത്തന സമയത്തിലും നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :