സംസ്ഥാന സ്‌കൂള്‍ കലോത്സവം: പാലക്കാടിന് കിരീടം - അടുത്ത മേള കാസർകോട്

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പാലക്കാടിന് കിരീടം - അടുത്ത മേള കാസർകോട്

  palakkad , school kalolsavam , സ്‌കൂൾ കലോത്സവം , പാലക്കാട് , സ്വർണ കിരീടം
ആലപ്പുഴ| jibin| Last Modified തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (07:19 IST)
അവസാന നിമിഷം വരെ വീറും വാശിയും നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ 59മത് സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടം പാലക്കാടിന്.

12 വർഷം തുടർച്ചയായി ജേതാക്കളായ കോഴിക്കോടിനെ മൂന്ന് പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാട് മറികടന്നത്.

പാലക്കാട് 930 പോയിന്റും കോഴിക്കോട് 927 പോയിന്റും നേടി. 903 പോയിന്റ് നേടിയ തൃശൂർ ജില്ലയാണു മൂന്നാം സ്ഥാനത്ത്. അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കലോൽസവം കാസർകോട് ജില്ലയിലാണ് നടത്തുക.

പുലര്‍ച്ചെയാണ് മത്സരങ്ങൾ അവസാനിച്ചത്. സ്വർണ കിരീടം സമ്മാനിക്കാതെയും സമാപന സമ്മേളനം ഇല്ലാതെയും ആണ് ആലപ്പുഴ മേള കൊടി ഇറങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :