മൂന്ന് ജില്ലകളില്‍ ഇന്ന് വാക്‌സിന്‍ വിതരണമില്ല

രേണുക വേണു| Last Modified ചൊവ്വ, 27 ജൂലൈ 2021 (08:10 IST)

കേരളത്തില്‍ കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് വാക്‌സിന്‍ വിതരണമില്ല. ഈ മൂന്ന് ജില്ലകളിലും ഒരു ഡോസ് പോലും ശേഷിക്കുന്നില്ല. സംസ്ഥാനത്തെ മറ്റു ജില്ലകളിലും വാക്‌സിന്‍ സ്റ്റോക്ക് തീരുകയാണ്. വാക്‌സിന്‍ ക്ഷാമം ഉണ്ടെന്നും കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടും കേന്ദ്രം നല്‍കിയിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ കോവീഷീല്‍ഡ് വാക്‌സില്‍ സ്റ്റോക്കില്ല. കോവാക്‌സിന്‍ മാത്രമാണ് ശേഷിക്കുന്നത്. അടിയന്തിരമായി വാക്‌സിന്‍ സ്റ്റോക്ക് എത്തിയില്ലെങ്കില്‍ വരുംദിവസങ്ങളിലും സംസ്ഥാനത്ത് വാക്‌സില്‍ വിതരണം പൂര്‍ണമായി മുടങ്ങും. അടുത്ത മാസത്തേക്ക് മാത്രം 60 ലക്ഷം ഡോസ് വാക്‌സിന്‍ വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :