മഴ തുടരും, അർണബ് ചുഴലിക്കാറ്റെത്താൻ സാധ്യത, വ്യാഴാഴ്ചയോടെ ശക്തമായ മഴ
22ന് അതിതീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. 23ന് ഇത് ആന്ധ്രപ്രദേശിന്റെ വടക്കും ഒഡീഷയുടെ തെക്ക് തീരത്തുമായെത്തും
കേരളത്തില്‍ കടുത്ത ചൂടിന് ആശ്വാസമായി മഴയെത്തി. സംസ്ഥാനത്ത് ആശ്വാസം പകര്‍ന്ന മഴ തുടര്‍ ദിവസങ്ങളിലും ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. വടക്കന്‍ അന്തമാന്‍ കടലില്‍ ശനിയാഴ്ച രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനമാണ് മഴ ശക്തമാകാന്‍ കാരണം. ഈ മാസം 24ന് മഴ വീണ്ടും ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
22ന് അതിതീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. 23ന് ഇത് ആന്ധ്രപ്രദേശിന്റെ വടക്കും ഒഡീഷയുടെ തെക്ക് തീരത്തുമായെത്തും. ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ 2026ല്‍ ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ രൂപം കൊള്ളുന്ന ആദ്യ ചുഴലിക്കാറ്റാകും ഇത്. ചുഴലിക്കാറ്റായാല്‍ അര്‍ണബ് എന്ന പേരിലാകും അറിയപ്പെടുക. ബംഗ്ലാദേശാണ് ഈ പേര് നല്‍കിയിരിക്കുന്നത്. സമുദ്രം എന്നാണ് ഈ വാക്കിനര്‍ഥം. ന്യൂനമര്‍ദ്ദത്തിന്റെ തുടക്കത്തിലും അത് കരയിലെത്തുമ്പോഴുമാണ് കേരളത്തില്‍ മഴ ശക്തമാവുക.
