കേരളത്തില്‍ ജനനിരക്ക് കുത്തനെ കുറയുന്നു; പത്തുവര്‍ഷത്തിനിടെ കുറഞ്ഞത് 25 ശതമാനം!

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 27 നവം‌ബര്‍ 2023 (11:34 IST)
കേരളത്തില്‍ ജനനിരക്ക് കുത്തനെ കുറയുന്നതായി കണക്കുകള്‍. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 2011ല്‍ സംസ്ഥാനത്തെ ജനനനിരക്ക് 560268 ആണ്. ഇത് 2021ലെത്തിയപ്പോള്‍ 419767 ആയി കുറഞ്ഞു. 25.077 ശതമാനത്തിന്റെ കുറവാണ് കാണുന്നത്. ഇതില്‍ ഏറ്റവും കുറവ് ജനനനിരക്ക് എറണാകുളം ജില്ലയിലാണ്. 46ശതമാനത്തിന്റെ കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്.

തിരുവനന്തപുരത്ത് 37 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി. വന്ധ്യതയ്ക്ക് ചികിത്സിക്കുന്നവരുടെ എണ്ണം 30 ശതമാനമായി ഉയരുകയും അബോര്‍ഷന്‍ ചെയ്യുന്നവരുടെ എണ്ണം കൂടുകയും ചെയ്തിട്ടുണ്ട്. മാറിയ ജീവിത സാഹചര്യങ്ങളും കാഴ്ചപ്പാടുകളുമാണ് ജനന നിരക്ക് കുറയാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :