എടത്തല പൊലീസ് മർദ്ദനം; പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്‌മാൻ, പ്രതിഷേധം നടത്തിയവരിൽ തീവ്രസ്വഭാവമുള്ള സംഘടനകളും: - മുഖ്യമന്ത്രി

എടത്തല പൊലീസ് മർദ്ദനം; പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്‌മാൻ: - മുഖ്യമന്ത്രി

ആലുവ| Rijisha M.| Last Modified വ്യാഴം, 7 ജൂണ്‍ 2018 (10:40 IST)
ആലുവ എടത്തലയിൽ മഫ്‌ത്തിയിലെത്തിയ പൊലീസുകാർ യുവാവിനെ മർദ്ദിച്ച കേസിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം നൽകിയ അടിയന്തര നോട്ടീസിന് മറുപടിയായി 'കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന്' മുഖ്യമന്ത്രി വ്യക്തമാക്കി.

"ഉസ്‌മാനെ മർദ്ദിച്ചവരിൽ നാല് പൊലീസുകാർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. എന്നാൽ സംഭവത്തില്‍ പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനാണ്. അദ്ദേഹം പൊലീസ് ഡ്രൈവറെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയവരില്‍ ചില തീവ്രസ്വഭാവമുള്ള സംഘടനകളുമുണ്ട്. ഇതു ന്യായീകരിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു. അത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉസ്മാന്റെ ബൈക്ക് മഫ്‌ത്തിയിലെത്തിയ പൊലീസ് വാഹനത്തിലിടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മർദ്ദനത്തില്‍ കലാശിച്ചത്. പൊലീസ് മർദ്ദനത്തില്‍ ഉസ്മാന് ഗുരുതരമായ പരിക്കുകൾ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :