സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്‌റ് അഞ്ചു മുതല്‍

തിരുവനന്തപുരം| എ കെ ജെ അയ്യര്‍| Last Updated: ചൊവ്വ, 28 ജൂലൈ 2020 (12:23 IST)
കോവിഡ് രോഗ വ്യാപനം തുടരുന്നതില്‍ ജനത്തിന് ആശ്വാസമെന്നോണം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്‌റ് അഞ്ചു മുതല്‍ നടക്കും. സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും
നല്‍കുന്ന ഈ കിറ്റില്‍ പതിനൊന്നിന പലവ്യഞ്ജനങ്ങളാണ് ഉള്ളത് .

ഇതിനുള്ള സാധനങ്ങള്‍ പാക്ക് ചെയ്ത വിതരണത്തിന് തയ്യാറാക്കാന്‍ ഭക്ഷ്യ വകുപ്പ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എ എ വൈ, മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ( മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) ഓഗസ്‌റ് 5 മുതല്‍ 15 വരെയാണ് കിറ്റുകള്‍ നല്‍കുക.

മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള നീല) കിറ്റ്
വിതരണം
16
മുതല്‍ 20 വരെ നല്‍കും. മുന്‍ഗണനേതര നോണ്‍ സബ്സിഡി വിഭാഗങ്ങള്‍ക്കുള്ള (വെള്ള കാര്‍ഡ്) കിറ്റുകള്‍ 21 മുതല്‍
25 വരെയും വിതരണം ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :