കൊച്ചി|
jibin|
Last Updated:
വെള്ളി, 21 ഡിസംബര്‍ 2018 (16:54 IST)
കഴിക്കാൻ നൽകിയ കടലക്കറി പൊലീസ് ഉദ്യോഗസ്ഥന്റെ കണ്ണിലെറിഞ്ഞ് പൊലീസ് സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെട്ട മോഷണക്കേസ് പ്രതി ഒടുവില്‍ പിടിയിലായി.
പാലക്കാട് തൃത്താലയിൽ വച്ചാണ് നിരവധി കേസുകളിൽ പ്രതിയായ മലപ്പുറം പൊന്നാനി സ്വദേശി തഫ്സീർ ദർവേഷ് പിടിയിലായത്.
ഡിസംബര്‍ അഞ്ചിന് പുലര്‍ച്ചെ കൊച്ചി സെൻട്രൽ സ്റ്റേഷനിൽ പൊലീസുകാരുടെ കണ്ണിൽ കടലക്കറി ഒഴിച്ച് തഫ്സീർ രക്ഷപ്പെട്ടത്.
രാത്രിയിലെ ഭക്ഷണത്തിനായി നൽകിയ കറി ഗ്ലാസില്‍ ഒളിപ്പിച്ചു വെച്ച തഫ്സീർ പാറാവു നിന്ന പ്രമോദ് എന്ന പൊലീസുകാരന്റെ കണ്ണിൽ ഒഴിക്കുകയും തുടര്‍ന്ന് ജയിലില്‍ നിന്നും രക്ഷപ്പെടുകയുമായിരുന്നു.
സംഭവത്തിൽ രണ്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ആസുത്രിതമായ ശ്രമത്തിലൂടെയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ നോക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.