സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 11 മെയ് 2023 (18:27 IST)
കഴിഞ്ഞ മൂന്നുമാസമായി 250 കോടി രൂപ കിട്ടാനുള്ളതിനെ തുടര്‍ന്ന് സമരത്തിന് ഒരുങ്ങുകയാണ് കുട്ടനാട്ടിലെ നെല്ലു കര്‍ഷകര്‍. സെക്രട്ടറിയേറ്റില്‍ സമരം ചെയ്യാനാണ് തീരുമാനം. ഇതിനുമുന്‍പുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് നല്‍കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷത്തില്‍ നിന്ന് 700 കോടി രൂപ കടമെടുക്കാന്‍ സപ്ലൈകോയ്ക്ക് ധനകാര്യവകുപ്പ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് പ്രതിഷേധവുമായി പോകാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്.