കേരളത്തിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എന്തെല്ലാം?

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 6 മെയ് 2021 (12:01 IST)

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളായിരിക്കും ഈ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തുക. മേയ് എട്ട് ശനിയാഴ്ച രാവിലെ മുതലാണ് ലോക്ക്ഡൗണ്‍ ആരംഭിക്കുക. മേയ് 16 വരെയാണ് സമ്പൂര്‍ണ ലോക്ഡൗണ്‍. അനാവശ്യമായി പുറത്തിറങ്ങരുത്. അനാവശ്യമായി പുറത്തിറങ്ങിയാല്‍ പകര്‍ച്ചവ്യാധി നിയമപ്രകാരം പൊലീസ് കേസെടുക്കും. കെഎസ്ആര്‍ടിസി സര്‍വീസ് അടക്കമുള്ള പൊതുഗതാഗതം നിര്‍ത്തിവയ്ക്കും. സ്വകാര്യ വാഹനം ഇറക്കിയാല്‍ കേസെടുക്കും. അവശ്യ സേവനങ്ങള്‍ക്ക് മാത്രം ഇളവ് അനുവദിക്കും. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നുണ്ടെങ്കില്‍ സത്യവാങ്മൂലം കൈയില്‍ കരുതണം. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനാലാണ് സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടുതല്‍ നിയന്ത്രണങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കി ഇന്ന് ഉത്തരവ് ഇറങ്ങും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :