സി-ഡിറ്റിലെ അനധികൃത നിയമനം സ്ഥിരപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെസി ജോസഫ്

ശ്രീനു എസ്| Last Updated: വെള്ളി, 26 ജൂണ്‍ 2020 (17:20 IST)
ഈ സര്‍ക്കാരിന്റെ കാലത്ത് യോഗ്യതാ മാനദണ്ഡങ്ങള്‍ മറികടന്നു കൊണ്ട് താല്‍ക്കാലികമായി സി-ഡിറ്റില്‍ നിയമിച്ചവരെ സ്ഥിരപ്പെടുത്തുവാന്‍ നടക്കുന്ന നീക്കങ്ങള്‍ ഉപേക്ഷിണക്കണമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെസി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. സി-ഡിറ്റില്‍ അനധികൃത പ്രൊമോഷനും നാല്പതോളം പുതിയ തസ്തികകളും നിര്‍മിച്ചു സ്‌പെഷ്യല്‍ റൂള്‍ നടപ്പിലാക്കാനും ഐടി സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിരിക്കിട്ട ശ്രമമാണ് നടക്കുന്നതെന്നും കെസി ജോസഫ് കുറ്റപ്പെടുത്തി.

സീനിയോറിറ്റി മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി സിപിഎം അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രമോഷന്‍ നല്‍കാനും പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്താനുമുള്ള ഗൂഡലക്ഷ്യത്തോടെ സ്‌പെഷ്യല്‍ റൂള്‍സ് നടപ്പിലാക്കാന്‍ തിരക്കിട്ട ശ്രമം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിവരികയാണ്. പി.എസ്.സി.യുടെ റാങ്ക് ലിസ്റ്റില്‍പ്പെട്ടവരെ ഒഴിവുകള്‍ ഉണ്ടായിട്ടും നിയമിക്കാത്ത സര്‍ക്കാരാണ് പിന്‍വാതിലൂടെ വ്യത്യസ്ഥ പ്രോജക്ടുകളില്‍ താല്‍ക്കാലികമായി നിയമച്ചവരെ സ്ഥിരപ്പെടുത്തുവാന്‍ ശ്രമിക്കുന്നതെന്ന് കെ.സി.ജോസഫ് കുറ്റപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :