1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Local Body Election Counting

തെരഞ്ഞെടുപ്പ് 2020: ആദ്യ ജയം സ്വന്തമാക്കി യുഡിഎഫ് വർക്കലയിലും പാലായിലുമടക്കം ആറ് നഗരസഭകളിൽ ഇടതുമുന്നണിയ്ക്ക് ലീഡ്

വാർത്തകൾ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി, ആദ്യ ഫല സൂചനകൾ പുറത്തുവന്നത് തിരുവനന്തപുരം വർക്കലയിൽനിന്നുമാണ് വർക്കല നഗരസഭയിൽ ഇടതമുന്നണിയാണ് ലീഡ് ചെയ്യുന്നത്. പാല നഗരസഭയിലും ഇടതുമുന്നണിയാണ് ലീഡ് ചെയ്യുന്നത്. രണ്ട് സീറ്റിൽ ഇടതുമുന്നണി ജയം സ്വന്തമാക്കി. കൊല്ലം കോർപ്പറേഷനിൽ എട്ടിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. അതേസമയം ചങ്ങനാശ്ശേരി നഗരസഭയിൽ ആദ്യ ഫല സൂചന എൻഡിഎയ്ക്ക് അനുകൂലമാണ്.
 
കൊല്ലം പരവൂർ നഗര സഭാ വാർഡ് ഒന്നിൽ യുഡിഎഫ് വിജയിച്ചതായും വിരരങ്ങൾ പുറത്തുവരുന്നുണ്ട്. 
കൊവിഡ് ബധിതർക്കും ക്വാറന്റീനിലുള്ളവർക്കും അനുവദിച്ച സ്പെഷ്യൽ തപാല് വോട്ടുകളാണ് ആദ്യം എണ്ണുന്നത്. സംസ്ഥാനത്താകെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ പുരോഗമിയ്ക്കുന്നത്. സ്പെഷ്യൽ തപാൽ വോട്ടിൽ ഏതുതരം അടയാളവും സാധുവായി കണക്കാക്കും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.  
 
അടുത്ത ലേഖനം
തെരഞ്ഞെടുപ്പ് 2020: വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ ഇങ്ങനെ