നിയന്ത്രണങ്ങള്‍ക്കിടയിലും കെഎസ്ആര്‍ടിസി ദീര്‍ഘദൂര രാത്രികാല സര്‍വ്വീസുകള്‍ തുടരും

ശ്രീനു എസ്| Last Modified ചൊവ്വ, 4 മെയ് 2021 (17:27 IST)
തിരുവനന്തപുരം; സംസ്ഥാനത്ത് രണ്ടാം കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ തുടരുന്നതിന് ഇടയിലും പൊതുഗതാഗതം അവശ്യ സര്‍വ്വീസ് ആയി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര സര്‍വ്വീസുകളും, രാത്രികാല സര്‍വ്വീസുകളും തുടരുമെന്ന് സിഎംഡി അറിയിച്ചു. വരുമാന നഷ്ടത്തെ തുടര്‍ന്ന് ദീര്‍ഘദൂര രാത്രികാല സര്‍വ്വീസുകള്‍ നിര്‍ത്തുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. നിലവിലെ ഉത്തരവ് അനുസരിച്ച് 50 % സര്‍വ്വീസുകള്‍ എപ്പോഴും നിലനിര്‍ത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അത് ആവശ്യമെങ്കില്‍ കൊവിഡ് മാറുന്ന നിലയക്ക് 70% ആയി കൂട്ടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മേയ് 15 മുതല്‍ കര്‍ഫ്യൂ/ലോക്ഡൗണ്‍ ഒഴിവാക്കുന്ന മുറയ്ക്ക് സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുമുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും, രോഗികള്‍ക്കും ആശുപത്രിയില്‍ പോകുന്നതിന് കഴിഞ്ഞ രണ്ട് ഞാറാഴ്ചയും കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തിയിരുന്നു. വരുമാനത്തേക്കാല്‍ കൂടുതല്‍ ഡീസല്‍ ചിലവ് മൂലം നഷ്ടം
ഉണ്ടായിരുന്നിട്ടുപോലും സര്‍വ്വീസുകള്‍ ഒഴിവാക്കിയിരുന്നില്ല.
50 ശതമാനമായി സര്‍വ്വീസുകള്‍ കുറച്ചുവെന്നതല്ലാതെ
ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ കുറച്ചിരുന്നില്ല. യാത്രാക്കാര ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ 50% നിലനിര്‍ത്തി ആവശ്യാസുരണം സര്‍വ്വീസുകള്‍ തുടരുകയുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :