എന്തിനാണ് ഇങ്ങനെ ഉറക്കം തൂങ്ങുന്ന ഒരു പ്രസിഡന്റ്: മുല്ലപ്പള്ളിക്കെതിരെ ഹൈബി ഈഡൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 4 മെയ് 2021 (15:25 IST)
നിയമസഭാ തിരെഞ്ഞെടുപ്പിന്റെ പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. കോൺഗ്രസ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോൺഗ്രസ് എംപിയായ ഹൈബി ഈഡനാണ് രംഗത്ത് വന്നിരിക്കുന്നത്.

മുല്ലപ്പള്ളിയുടെ പേര് പരാമർശിക്കാതെ രൂക്ഷമായ ഭാഷയിലാണ് ഹൈബിയുടെ പ്രതികരണം. എന്തിനാണ് ഇങ്ങനെയൊരു ഉറക്കം തൂങ്ങി പ്രസിഡന്റെന്ന് ഫേസ്‌ബുക്കിലൂടെയാണ് ഹൈബി ചോദിച്ചത്. തിരെഞ്ഞെടുപ്പിന് പിന്നാലെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇതിന്റെ ഭാഗമായാണ് ഹൈബിയുടെ പ്രതികരണം.

കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. പുതിയ പ്രതിപക്ഷ നേതാവായി വിഡി സതീശനെയും കെപിസിസി പ്രസിഡന്റായി കെ സുധാകരനെയും കൊണ്ടുവരണമെന്നാണ് പാർട്ടിക്കിടയിൽ നിന്നുമുള്ള ആവശ്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :