ജിഷ്ണുവിന്റെ മൃതദേഹ പരിശോധന നടത്തിയത് പി ജി വിദ്യാർത്ഥി; ഒന്നും മിണ്ടാതെ ഫൊറെൻസിക് ഡിപ്പാർട്മെന്റ്

മൂക്കിലെ പരിക്ക് മൃതദേഹം പുറത്തേക്കെടുത്തപ്പോൾ ഉണ്ടായത്? ഡോക്ടറുടെ വാക്കുകൾ സൂചിപ്പിക്കുന്നതെന്ത്?

aparna shaji| Last Modified ബുധന്‍, 11 ജനുവരി 2017 (10:13 IST)
പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മൃതദേഹ പരിശോധന നടത്തിയത് പി ജി വിദ്യാർത്ഥി. വിവാദമായ കേസുകളിൽ പൊലീസ് സർജന്മാർ മൃതദേഹ പരിശോധന നടത്തണമെന്നാണ് നിയമം. എന്നാൽ, ഇതിനു പകരം മെഡിക്കൽ കോളജിലെ പി ജി വിദ്യാർത്ഥി ഡോ. ജെറി ജോസഫിനെ ഈ ചുമതലയേൽപ്പിച്ചത് വിവാദമായിരിക്കുകയാണ്.

ജിഷ്ണുവിന്റേത് തൂങ്ങിമരണമാണെന്ന് ഡോ. ജെറി ജോസഫ് പോലീസിന് മൊഴിനല്‍കി. മൂക്കിലെ പരിക്ക് മൃതദേഹം പുറത്തേക്കെടുക്കുമ്പോള്‍ എവിടെയെങ്കിലും തട്ടിയതിനെത്തുടര്‍ന്ന് ഉണ്ടായേക്കാവുന്നതാണെന്നും ഡോക്ടര്‍ പോലീസിനോട് പറഞ്ഞു. ഇത്രയും വിവാദമായ കേസ് ഒരു പി ജി വിദ്യാർത്ഥിയെ കൊണ്ട് കൈകാര്യം ചെയ്യിച്ചതിനോട് പ്രതികരിക്കാന്‍ മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവി എന്‍.എ. ബലറാം തയ്യാറായില്ല.

അതേസമയം, ജിഷ്ണു പരീക്ഷയ്ക്ക് കോപ്പിയടിച്ചതായി കോളേജധികൃതരുടെ ഭാഗത്തുനിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല വ്യക്തമാക്കി. ഇതുസംബന്ധിച്ച് പോലീസും അന്വേഷണമാരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :