1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala heavy rain news

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നും നാളെയുമാണ് കനത്ത മഴ പ്രവചിക്കപ്പെട്ടിട്ടുള്ളത്. അതേസമയം ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുമണിവരെ ഇടിമിന്നലിനുള്ള സാധ്യതയും ഉണ്ട്.
 
കൂടാതെ കൊല്ലം, കൊച്ചി, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിപ്പുണ്ട്.
അടുത്ത ലേഖനം
കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് മാറ്റിവച്ചില്ലെങ്കിൽ കോടതി അത് ചെയ്യും: സുപ്രീം കോടതി