തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (15:34 IST)
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത എന്നും അറിയിപ്പുണ്ട്.
അതേസമയം അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ
മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, വയനാട്, മലപ്പുറം എന്നീ ജില്ലകളിലായിരിക്കും കൂടുതല്‍ മഴ ലഭിക്കുന്നത്. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച കേരളം-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും അറിയിപ്പുണ്ട്.