1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local news

ആലപ്പുഴയില്‍ ഇന്നുമുതല്‍ മത്സ്യബന്ധനത്തിനും വിപണനത്തിനും അനുമതി നല്‍കി

Alappuzha
ജില്ലയിലെ പി. ബി ജംഗ്ഷന്‍, പൊള്ളേതൈ ശാസ്ത്രിമുക്ക് തീര പ്രദേശങ്ങളില്‍ മത്സ്യബന്ധനവും, വിപണനത്തിനും അനുമതി നല്‍കികൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവായി. ഈ സെന്ററുകളില്‍ നിന്നും മത്സ്യ ബന്ധനത്തിനും വിപണനത്തിനും അനുമതി നല്‍കണമെന്ന് ആവശ്യപെട്ട് ഫിഷറീസ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.
 
ജില്ലയില്‍ സെപ്റ്റംബര്‍ 3 മുതല്‍ രാവിലെ 6 മുതല്‍ ഉച്ചക്ക് 2 മണി വരെ പി. ബി ജംഗ്ഷനില്‍ നിന്നും സെപ്റ്റംബര്‍ 4 മുതല്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 2 വരെ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ പൊള്ളേതൈ (ശാസ്ത്രിമുക്ക് )ഫിഷ്‌ലാന്‍ഡിംഗ് സെന്ററില്‍ നിന്നും മല്‍സ്യബന്ധനത്തിന് പോകാവുന്നതാണ്. രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് വിപണനത്തിനും അനുമതി. കണ്ടൈന്‍മെന്റ് സോണുകളില്‍ നിന്നുള്ള മത്സ്യ ബന്ധന തൊഴിലാളികള്‍ യാതൊരു കാരണവശാലും മത്സ്യ ബന്ധനത്തിനു പോകാന്‍ പാടില്ല. കൂടാതെ ഈ മേഖലകളിലെ മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗിക്കാനും പാടില്ല.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
പ്രധാനമന്ത്രിയുടെ വ്യക്തിഗത ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു, ക്രിപ്റ്റോ കറൻസി ആവശ്യപ്പെട്ട് ട്വീറ്റ്