കേരള സര്‍ക്കാരിന്റെ ജനറേറ്റീവ് എഐ, പ്രോംപ്റ്റ് എഞ്ചിനീയറിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Kerala AI course,Generative AI course Kerala,Prompt Engineering training,Kerala government skill development,AI certification program,കേരള സർക്കാർ ജനറേറ്റീവ് എഐ കോഴ്സ്,പ്രോംപ്റ്റ് എഞ്ചിനീയറിംഗ് കോഴ്സ് കേരളം,AI കോഴ്സ് അപേക്ഷിക്കാം
അഭിറാം മനോഹർ| Last Modified ബുധന്‍, 21 മെയ് 2025 (16:51 IST)
Kerala Government Invites Applications for Generative AI and Prompt Engineering Course
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ ആക്വിസിഷന്‍ പ്രോഗ്രാം (അസാപ് കേരള) ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ജെന്‍ എഐ), പ്രോംപ്റ്റ് എഞ്ചിനീയറിംഗ് എന്നീ മേഖലകളിലെ പ്രത്യേക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മേയ് മാസത്തിന്റെ അവസാനവാരത്തില്‍ ആരംഭിക്കാനിരിക്കുന്ന ഈ പരിശീലന പരിപാടിയിലേക്ക് ഇപ്പോള്‍ തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കാം. മെയ് 30 വരെയാണ് ഓണ്‍ലൈനില്‍ അപേക്ഷകള്‍ നല്‍കാന്‍ അവസരമുള്ളത്. കോഴ്‌സ് മെയ് അവസാനവാരം ആരംഭിക്കും.

കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാനായി
https://asapkerala.gov.in/course/gen-ai-and-prompt-engineering/ എന്ന ലിങ്കില്‍ നോക്കാവുന്നതാണ്. ആധുനിക സാങ്കേതികവിദ്യയായ ജനറേഷന്‍ എഐയുടെയും പ്രോംപ്റ്റ് എഞ്ചിനീയറിംഗിന്റെയും അടിസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കോഴ്‌സ്. ടെക്‌നോളജിയില്‍ തല്‍പ്പരരായിട്ടുള്ളവര്‍ക്ക് കോഴ്‌സ് അനുയോജ്യമായിരിക്കും. അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :