1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala gov against cbi

സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇനി സിബിഐക്ക് കേരളത്തില്‍ കേസെടുക്കാന്‍ കഴിയില്ല; വിജ്ഞാപനം പുറപ്പെടുവിച്ചു

Kerala
സര്‍ക്കാരിന്റെ അനുമതിയോ കോടതി അനുമതിയോ ഇല്ലാതെ ഇനിസിബി ഐക്ക് കേരളത്തില്‍ കേസെടുക്കാന്‍ കഴിയില്ല. ഇതുസംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. മന്ത്രിസഭയില്‍ ഇക്കാര്യം തീരുമാനിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. 
 
ലൈഫ്മിഷന്‍ അഴിമതിക്കേസില്‍ സര്‍ക്കാരിനെ മറികടന്ന് സിബിഐ കേസെടുത്തതാണ് സര്‍ക്കാരിനെകൊണ്ട് ഇത്തരമൊരു തീരുമാനം എടുപ്പിച്ചത്. നേരത്തേ സ്വമേധയാ കേസെടുക്കാന്‍ സിബി ഐക്ക് സര്‍ക്കാര്‍ അനുമതിയുണ്ടായിരുന്നു.
അടുത്ത ലേഖനം
ഇബ്രാംഹിം കുഞ്ഞിന്റെ അറസ്റ്റ് ജനശ്രദ്ധ തിരിക്കാന്‍: മുല്ലപ്പള്ളി