പ്രളയം; വിശദമായ പഠനം നടത്താൻ എൻസിഇഎസ്എസ് എത്തുന്നു, ഡാമുകൾ തുറന്നതിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തും

പ്രളയം; വിശദമായ പഠനം നടത്താൻ എൻസിഇഎസ്എസ് എത്തുന്നു, ഡാമുകൾ തുറന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രധാന പഠനം

തിരുവനന്തപുരം| Rijisha M.| Last Updated: ചൊവ്വ, 28 ഓഗസ്റ്റ് 2018 (07:49 IST)
പ്രളയക്കെടുതിയെക്കുറിച്ച് വിശദമായ പഠനം നടത്താൻ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (എൻസിഇഎസ്എസ്) എത്തുന്നു. ഡാമുകൾ തുറന്നു വിട്ടതു മൂലമുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ചാവും പ്രധാനമായും പഠനം നടത്തുക. അതേസമയം, പ്രളയദുരന്തത്തെക്കുറിച്ചു രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡലപ്‌മെന്റ് സ്റ്റഡീസും (ആർജിഐഡിഎസ്) ശേഖരിക്കും.

നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് പഠനത്തിനായി ഉടൻ തന്നെ പത്തംഗ സംഘത്തെ നിയമിക്കും. കേരളത്തിലുടനീളം സഞ്ചരിച്ച് ഇവർ വിവരങ്ങൾ ശേഖരിക്കും. ശേഷം ആറാഴ്‌ചയ്‌ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് നൽകും.

മഴയ്‌ക്കൊപ്പം തന്നെ ആനുപാതികമായി വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് സെന്റർ മുൻപ് പഠനം നടത്തിയിരുന്നു. കനത്ത മഴയും ഡാമിൽനിന്ന് അപ്രതീക്ഷിതമായി എത്തിയ വലിയ അളവിലുള്ള വെള്ളവുമാണ് പ്രളയത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :