1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ramesh Chennithala

പ്രതിപക്ഷം സർക്കാരിനൊപ്പം: രമേഷ് ചെന്നിത്തല

പ്രതിപക്ഷം സർക്കാരിനൊപ്പം: രമേഷ് ചെന്നിത്തല

രമേഷ് ചെന്നിത്തല
പ്രളയക്കെടുതിയിൽ വിറങ്ങലിച്ച കേരളത്തെ കൈപിടിച്ചുയർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. സാമ്പത്തിക സഹായം നൽകുന്ന കാര്യത്തിൽ വ്യക്തത വേണമെന്നും അദ്ദേഹം പറഞ്ഞു.
 
സർക്കാരിന്റെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടും. അതിനൊപ്പം തന്നെ കേരളത്തിന് വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളിലും സർക്കാരിനൊപ്പം തന്നെ പ്രതിപക്ഷം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിലുള്ളവരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കണം.
 
വിദേശസഹായം സ്വീകരിക്കുന്നതിന് ആവശ്യമായ നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
About Writer
Rijisha
അടുത്ത ലേഖനം
പ്രളയക്കെടുതി; ഏറ്റവും കൂടുതൽ നാശനഷ്‌ടം മരാമത്ത് വകുപ്പിന്, റോഡുകളും പാലങ്ങളും നന്നാക്കിയെടുക്കാൻ വേണ്ടത് ഒന്നര വർഷം, 5815.25 കോടി