അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് നാലുദിവസങ്ങള്‍ക്കു ശേഷം സ്വര്‍ണവില വര്‍ധിച്ചു
- നിപ ഭീതി ഒഴിഞ്ഞു: നിര്‍ത്തിവച്ചിരുന്ന വാക്സിനേഷന് ഇന്നുമുതല്‍ ആരംഭിക്കും
- രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 27,176; മരണം 284
- എഴുപത്തിയൊന്ന് ശതമാനം കുട്ടികളിലും കൊറോണക്കെതിരായ പ്രതിരോധം വര്‍ധിച്ചതായി പഠനം
- സംസ്ഥാനത്ത് ഇന്ന് 15,876 പേർക്ക് കൊവിഡ്, 129 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12
സംസ്ഥാനത്ത് 17,681 പേർക്ക് കൊവിഡ്, 208 മരണം
കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍ 967, വയനാട് 869, പത്തനംതിട്ട 821, ഇടുക്കി 654, കാസര്‍ഗോഡ് 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 208 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,987 ആയി.നിലവില്‍ 1,90,750 കോവിഡ് കേസുകളില്‍, 13.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.