1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Covid updates

"സ്ഥിതി രൂക്ഷം" സംസ്ഥാനത്ത് ഇന്ന് 32,819 കൊവിഡ് രോഗികൾ, കോഴിക്കോട് 5000 കടന്ന് രോഗികൾ

കൊവിഡ്
പ്രദീകാത്മക ചിത്രം
സംസ്ഥാനത്ത് ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണിത്. കോഴിക്കോട് 5000ത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
 
കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591,പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആയി ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5170 ആയി. 96 ആരോഗ്യപ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
മദ്യം ഓൺലൈൻ ഡെലിവറി പെട്ടെന്ന് നടക്കില്ല, എക്‌സൈസ് നിയമം മാറ്റാൻ കാവൽസർക്കാരിനാവില്ല