1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala covid updates

എറണാകുളത്ത് 1056 കൊവിഡ് കേസുകൾ, 6 ജില്ലകളിൽ 800ന് മുകളിൽ, ജില്ല തിരിച്ചുള്ള കൊവിഡ് കണക്കുകൾ ഇങ്ങനെ

കൊവിഡ്
സംസ്ഥാനത്ത് കൊവിഡ് അതിരൂ‌ക്ഷമാകുന്നു. ഇന്ന് 6 ജില്ലകളിലാണ് 800ലേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എറണാകുളത്ത് മാത്രം ഇന്ന് ആയിരത്തിലേറെ കേസുകൾ റിപ്പോർറ്റ്റ്റ് ചെയ്‌തു. ജില്ലയിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ പ്രതിദിന വർധനയാണിത്. നേരത്തെ മലപ്പുറത്ത് ആയിരം കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. അതേസമയം തിരുവനന്തപുരത്തെ കൊവിഡ് വ്യാപനത്തിൽ കുറവില്ല.
 
ഇന്ന് തിരുവനന്തപുരം ജില്ലയിൽ 986 കേസുകളും മലപ്പുറം 977 കേസുകളും കോഴിക്കോട് 942 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു കൊല്ലം(812),തൃശൂർ(808) എന്നീ ജില്ലകളാണ് 800 ലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് ജില്ലകൾ. ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ.
 
അതേസമയം സംസ്ഥാനത്ത് ഇന്ന് 123 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 33, തിരുവനന്തപുരം 32, കാസര്‍ഗോഡ് 13, കോട്ടയം 11, എറണാകുളം 6, പത്തനംതിട്ട, വയനാട് 5 വീതം, കൊല്ലം, തൃശൂര്‍ 4 വീതം, ആലപ്പുഴ, പാലക്കാട് 3 വീതം, മലപ്പുറം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 6 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
About Writer
അഭിറാം മനോഹർ