സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (18:04 IST)
സംസ്ഥാനത്ത് പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ ശതമാനം എട്ടിന് മുകളിലുള്ളത് 678 പ്രദേശങ്ങളില്‍. ഇതില്‍ 2507 വാര്‍ഡുകളാണ് ഉള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,54,807 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,27,791 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,016 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1881 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 1,86,190 കോവിഡ് കേസുകളില്‍, 13.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.