കൊറോണ വൈറസിന്റെ 89 വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയതായി കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പഠനം

ശ്രീനു എസ്| Last Updated: വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (16:55 IST)
കൊറോണ വൈറസിന്റെ 89 വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയതായി കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പഠനം. കൊറോണ വൈറസിന്റെ ജനിതകമാറ്റം സംബന്ധിച്ചായിരുന്നു പഠനം. വടക്കന്‍ കേരളത്തില്‍ നിന്നുള്ള സാമ്പിളുകളാണ് പരിശോധിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ 14 ഡോക്ടര്‍മാരാണ് പഠനം നടത്തിയത്

സംസ്ഥാനത്തുള്ളത് വ്യാപന ശേഷിയുള്ള കൊവിഡ് വൈറസെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പഠനത്തില്‍ പറയുന്നു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരില്‍ നിന്നാണ് വ്യാപനമുണ്ടായത്.വിദേശത്ത് നിന്ന് എത്തിയവരില്‍ നിന്നുള്ള വ്യാപനം നിയന്ത്രിക്കാനായെന്നും പഠന റിപ്പോര്‍ട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :