ശ്രീനു എസ്|
Last Updated:
ബുധന്‍, 12 ഓഗസ്റ്റ് 2020 (21:27 IST)
സംസ്ഥാനത്ത് കൊവിഡ് പരിശോധിക്കാന്‍ ഇനി ഡോക്ടറുടെ കുറിപ്പ് വേണ്ട. ഇതസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുജനങ്ങള്‍ക്ക് ഇനി അംഗീകൃത ലാബുകളില്‍ ചെന്ന് പരിശോധന നടത്താം. സര്‍ക്കാര്‍ നിശ്ചയിച്ച പണമാണ് ടെസ്റ്റിനായി നല്‍കേണ്ടത്.
പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍ വീടുകളില്‍ സൗകര്യമുള്ളവര്‍ക്ക് വീടുകളില്‍തന്നെ ചികിത്സ തുടരാം. ആരോഗ്യ നിലയനുസരിച്ച് ചികിത്സ നടത്താം. ലക്ഷണങ്ങള്‍ കാണിക്കുന്നവരേയും ഗുരുതര നിലയിലുള്ളവരെയും ആശുപത്രികളിലേക്ക് മാറ്റും.