അനുബന്ധ വാര്‍ത്തകള്‍
- കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന രോഗി മരിച്ചു, കേരളത്തിൽ കൊവിഡ് മരണം 22 ആയി
- ചൈനയുടെ നീക്കങ്ങൾ നിരീക്ഷിയ്ക്കാൻ ഹെറോണ്‍ ഡ്രോണുകള്‍ വിന്യസിച്ചു, 7000 ഐടിഡിപി സേനാംഗങ്ങൾ കിഴക്കൻ ലഡാക്കിൽ
- ഭർത്താവിന്റെ പീഡനം താങ്ങനാവുന്നില്ല, തോക്ക് അനുവദിയ്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് യുവതിയുടെ അപേക്ഷ
- വീണ്ടും പുത്തൻ തലമുറ മാറ്റവുമായി ട്വിറ്റർ
- കൊല്ലത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 24പേര്‍ക്ക്
കേരളത്തിലെ പത്തുജില്ലകള്‍ കൊവിഡ് സമൂഹവ്യാപന ഭീഷണിയില്‍; ഒന്‍പതു ജില്ലകളിലും രോഗികള്‍ 100നുമുകളില്‍
തലസ്ഥാനമുള്‍പ്പെടെ കേരളത്തിലെ പത്തുജില്ലകള്‍ കൊവിഡ് സമൂഹവ്യാപന ഭീഷണിയില്‍. ഒന്‍പതു ജില്ലകളിലും രോഗികള്‍ 100നുമുകളില്‍ പോയിട്ടുണ്ട്. തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം 69ആയി. ഇതില്‍ രണ്ടുപേര്‍ക്ക് കൊവിഡ് ബാധിച്ചത് എങ്ങനെയെന്ന് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തലസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായാല്‍ സ്ഥിതിഗതികള്‍ അവതാളത്തിലാകും. സമരപരിപാടികള്‍ വിലക്കിയിട്ടുണ്ട്.
ജനപ്രതിനിധികളോട് പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ നാലുദിവസങ്ങളിലായി 516പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 25പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ മൂന്നുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.