കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന രോഗി മരിച്ചു, കേരളത്തിൽ കൊവിഡ് മരണം 22 ആയി

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 23 ജൂണ്‍ 2020 (12:53 IST)
കൊല്ലം: കൊവിഡ് ബാധിച്ച് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 68 കാരി മരിച്ചു. മയ്യനാട് സ്വദേശി വസന്തകുമാരിയാണ് മരിച്ചത്. ഇന്നു രാവിലെ 9.55 ഓടെയായിരുന്നു മരണം. ഇന്നലെ രാത്രിയോടെ വസന്തകുമാരിയ്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു. ന്യുമോണിയ ബാധിയും രോഗം ഗുരുതരമാകാൻ കാരണമായി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 22 ആയി.

ഡൽഹിയിൽനിന്നും ഈ മാസം 10 നാണ് ഇവർ നാട്ടിലെത്തിയത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് 17ന് പാരിപ്പള്ളി മെഡിക്കൾ കൊളേജിൽ പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമായതോടെ. ജീവൻ രക്ഷാ മരുന്ന് പൊലീസ് കൊച്ചിയിൽനിന്നും ആശുപത്രിയിൽ എത്തിച്ചുനൽകിയിരുന്നു. എന്നാൽ ആരോഗ്യ സ്ഥിതിയിൽ പുരോഗതി ഉണ്ടായില്ല. സംസ്കാരം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കും എന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :