കൊച്ചി|
jibin|
Last Updated:
വ്യാഴം, 2 ജൂലൈ 2015 (08:31 IST)
മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള യുഡിഎഫിന്റെ നിര്‍ണ്ണായക യോഗം ഇന്ന് ചേരും. ജോര്‍ജിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതടക്കമുള്ള കാര്യങ്ങളാകും യോഗ്യത്തില്‍ ചര്‍ച്ചയാകുക. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് യോഗം. യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ മിക്ക നേതാക്കളും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്‌ച ചേര്‍ന്ന യോഗത്തില്‍ ജോര്‍ജിനെ കൂറുമാറ്റ നിയമത്തില്‍ പെടുത്താനുള്ള തെളിവുകള്‍ കണ്ടെത്തിയതായി വ്യക്തമാക്കിയിരുന്നു. ജോര്‍ജിന്റെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിച്ച് തെളിവുകള്‍ സ്വീകരിക്കാന്‍ കേരളാ കോണ്‍ഗ്രസ് സമിതി രൂപികരിച്ചിരുന്നു. ഈ സമിതിയാണ് അദ്ദേഹത്തിനെതിരെ തെളിവുകള്‍ ശേഖരിച്ചത്.