ബാര്‍ കോഴ: നിയമോപദേശം തേടിയത് ബാറുടമകളുടെ അഭിഭാഷകനോട്

Last Modified ഞായര്‍, 28 ജൂണ്‍ 2015 (18:26 IST)
ബാര്‍ കോഴക്കേസിലെ നിയമോപദേശം വിവാദത്തില്‍. കേസില്‍ കെഎം.മാണിക്കെതിരെ കുറ്റപത്രം നല്‍കേണ്‌ടതില്ലെന്ന വിജിലന്‍സിന് നിയമോപദേശം നല്‍കിയത് ബാര്‍ ഉടമകളുടെ അഭിഭാഷകന്‍. ക്ലാസിഫൈഡ്‌ ബാര്‍ ഹോട്ടല്‍സ്‌ അസോസിയേഷന്റെ അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ നാഗേശ്വര റാവുവില്‍ നിന്നാണ്‌ വിജിലന്‍സ്‌ ഡയറക്‌ടര്‍ നിയമോപദേശം തേടിയത്‌. മദ്യനയത്തിനെതിരെ ബാര്‍ ഉടമകള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ നാഗേശ്വര റാവു ഹാജരായിരുന്നു.

നേരത്തെ ബാർകോഴ കേസിൽ ആരോപണ വിധേയനായ മന്ത്രി കെഎം മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കേണ്ടതില്ലെന്ന വിജിലൻസ് ഡയറക്ടർ വിൻസൻ എം പോളിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ
രംഗത്തെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :