നീതിയുക്തമായ തീരുമാനം ഉണ്ടാകുമെന്ന് ജോസഫ്; തിരക്കിട്ട കൂടിയാലോചനകള്‍ - കോട്ടയത്ത് തോമസ് ചാഴിക്കാടനെന്ന് റിപ്പോര്‍ട്ട്

  p j joseph , kerala congress (m) ,  j joseph , km  mani , lok sabha election 2019 , പി ജെ ജോസഫ് , കെ എം മാണി , ജോസഫ് , ലോക്‍സഭ
തൊടുപുഴ/കോട്ടയം| Last Modified തിങ്കള്‍, 11 മാര്‍ച്ച് 2019 (20:01 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ കേരള കോൺഗ്രസിന്റെ കോട്ടയം സീറ്റിൽ തോമസ് ചാഴികാടന്‍ സ്ഥാനാർഥിയാകുമെന്ന് റിപ്പോര്‍ട്ട് ശക്തമായതിന് പിന്നാലെ പി ജെ ജോസഫിന്‍റെ വീട്ടില്‍ തിരക്കിട്ട കൂടിയാലോചനകള്‍.

തീരുമാനം കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി പ്രഖ്യാപിക്കുമെന്നും ശുഭാപ്തി വിശ്വാസമാണുള്ളതെന്നും ജോസഫ് പ്രതികരിച്ചു. നീതിയുക്തമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മാണി ദൂതന്‍ വഴി ജോസഫിന് കത്ത് നല്‍കിയെന്നാണ് ലഭിക്കുന്ന സൂചന. സീറ്റ് സംബന്ധിച്ച് സാധ്യതകളില്ലെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് സൂചന. മോന്‍സ് ജോസഫ് എംഎല്‍എ, ടി യു കുരുവിള തുടങ്ങിയവരാണ് ജോസഫിന്‍റെ വീട്ടില്‍ എത്തിയിരിക്കുന്നത്.

മാണിയുടെ വസതിയിലും ചര്‍ച്ചകള്‍ തുടരുന്നുണ്ട്. ജോസഫിന് സീറ്റ് നല്‍കേണ്ടതില്ലെന്നാണ് മാണി വിഭാഗം വ്യക്തമാക്കുന്നത്. ജോസഫിന് സീറ്റ് നല്‍കുന്നതിനെതിരെ കടുത്ത എതിര്‍പ്പാണ് മാണി വിഭാഗത്തിനുള്ളത്.

അതേസമയം, കേരള കോൺഗ്രസിന്റെ കോട്ടയം സീറ്റിൽ തോമസ് ചാഴികാടന്‍ സ്ഥാനാർഥിയായേക്കും. ജോസഫിനോട് യോജിപ്പില്ലെന്ന് കോട്ടയം മണ്ഡലത്തിലെ നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ജോസഫിനെ കോട്ടയത്ത് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കേരളാ കോൺഗ്രസിലുണ്ടായ കടുത്ത അമര്‍ഷമാണ് പുതിയ നീക്കങ്ങളിലേക്ക് മാറിയത്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള ഇടപെടലുകളാണ് മുതിര്‍ന്ന നേതാവായ ജോസഫിന് തെരഞ്ഞെടുപ്പ് മോഹങ്ങള്‍ക്ക് വിനയായത്.

സ്ഥാനാര്‍ഥിയായി തോമസ് ചാഴിക്കാടനടക്കമുള്ളവരെ മാണി പരിഗണിച്ചിരുന്നു. മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജോസഫ്. സീറ്റില്ലെങ്കിൽ ജോസഫ് കടുത്ത നിലപാടിലേക്ക് പോകുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :