കേരള കോൺഗ്രസ് എം പിളരുമോ? ജോസഫിനെ ചാക്കിലിട്ടു പിടിക്കാൻ തക്കം പാർത്ത് എൽ‌ഡി‌എഫും യു‌ഡി‌എഫും!

Last Modified ശനി, 16 ഫെബ്രുവരി 2019 (10:06 IST)
കേരള കോണ്‍ഗ്രസ് എമ്മില്‍ പി.ജെ.ജോസഫ് വിഭാഗം പിളരുമോയെന്നാറിയാനുള്ള ആകാംഷയിലാണ് രാഷ്ട്രീയ നേതാക്കൾ. നിലവിൽ ജോസഫ് വിഭാഗത്തിനുള്ള അതൃപ്തിയില്‍ നോട്ടമിട്ടിരിക്കുകയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസും പി സി ജോര്‍ജും.

പി.ജെ.ജോസഫ് വിഭാഗം യുഡിഎഫില്‍ നിന്ന് പുറത്ത് വന്നാല്‍ സഹികരിക്കാമെന്ന് എല്‍ഡിഎഫിലെ ഘടകക്ഷികയായ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കിയതോടെ എല്ലാവരും ജോസഫിനെ ലക്ഷ്യം വെച്ചിരിക്കുകയാണ് വ്യക്തം.

ജോസഫിനെ പോലെ കരുത്തനായ നേതാവിനെ കൂടെ നിര്‍ത്തിയാല്‍ എല്‍ഡിഎഫിലും മത്സര രാഷ്ട്രീയത്തിലും തങ്ങള്‍ നേട്ടമുണ്ടാകുമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസിന് നന്നായി അറിയാം. അതേസമയം യുഡിഎഫിലേക്ക് വീണ്ടും എത്തുന്നതിന് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ് പുതിയ അടവ് പയറ്റുന്നതായി സൂചനയുണ്ട്.

കേരള കോണ്‍ഗ്രസ് എമ്മില്‍ കെ എം മാണിയും പി ജെ ജോസഫും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ട്. ഇടുക്കി സീറ്റും ജോസ്.കെ.മാണിയുടെ കേരളയാത്രയും പ്രധാന തര്‍ക്കവിഷയങ്ങളാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :