മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ചപ്പാത്തില്‍ കേരള കോണ്‍ഗ്രസിന്റെ ഉപവാസം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 19 നവം‌ബര്‍ 2021 (12:25 IST)
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുകയെന്ന ആവശ്യം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് ഇന്ന് ചപ്പാത്തില്‍ ഉപവാസം നടത്തും. പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്.

ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ രണ്ടു ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് 140.85 അടിയായി കുറഞ്ഞിട്ടുണ്ട്. സെക്കന്റില്‍ 752 ഘനയടി ജലമാണ് ഇടുക്കിയിലേക്ക് ഒഴുകിയിരുന്നത്. അതേസമയം ഷട്ടര്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് താഴുന്നില്ല. നിലവില്‍ ഡാമിലെ ജലനിരപ്പ് 2399.50 ലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :