അനുബന്ധ വാര്‍ത്തകള്‍
- കള്ളക്കടല്‍ പ്രതിഭാസം: കേരളതീരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
- സാരിയില്‍ മനം കവര്‍ന്ന് അദിതി രവി,എന്തൊരഴകാണെന്ന് ആരാധകര്‍
- ചൊവ്വയും ബുധനും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- Kerala Weather: ചൂടിനു അല്‍പ്പം ശമനം; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു, വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് മാത്രം
- പൊതുജനത്തിന് തിരിച്ചടി: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ സര്‍ചാര്‍ജും ഈടാക്കുന്നു
ഉഷ്ണതരംഗം പിൻവാങ്ങി, കടുത്ത ചൂട് തിങ്കളാഴ്ച വരെ മാത്രം, ചൊവ്വാഴ്ച മുതൽ സംസ്ഥാനമെങ്ങും ഇടിമിന്നലോട് കൂടിയ മഴ
സംസ്ഥാനത്തെ കടുത്ത വേനല്‍ തിങ്കളാഴ്ചയോടെ അവസാനിക്കും. മെയ് 06 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 - 4°C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മെയ് 04 മുതല്‍ മെയ് 06 വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ഇതിനിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച വയനാടും ബുധനാഴ്ച മലപ്പുറത്തും കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനമെങ്ങും മഴ ലഭിക്കാന്‍ സാധ്യതയുള്ളതായാണ് അറിയുന്നത്. ഉഷ്ണതരംഗം അവസാനിച്ചതിനാല്‍ തന്നെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ ചൂടും ചൊവ്വാഴ്ചയോടെ അവസാനിക്കും. ഇത്തവണ മണ്‍സൂണ്‍ ജൂണിന് മുന്‍പായി ലഭിക്കുമെന്നും പല കാലാവസ്ഥാ റിപ്പോര്‍ട്ടുകളും പ്രവചിക്കുന്നു.