അനുബന്ധ വാര്‍ത്തകള്‍
- അരളിപ്പൂവ് ചവച്ച് യുവതിയുടെ മരണം: ക്ഷേത്രങ്ങളില്‍ പൂജയ്ക്കും നിവേദ്യങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് വിലക്കാന്‍ ദേവസ്വം ബോര്‍ഡ്
- മാതാവിനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരുഹത
- ഇതര സംസ്ഥാന തൊഴിലാളിയുടെ മരണത്തിൽ ദുരൂഹത
- തൃശൂരില്‍ സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍
- ജയിൽ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
എയർ കൂളറിൽ നിന്ന് ഷോക്കേറ്റ് ബാലൻ മരിച്ചു
പാലക്കാട് : എയർ കൂളറിൽ നിന്ന് ഷോക്കേറ്റ് ബാലന് ദാരുണാന്ത്യം. വടക്കഞ്ചേരി കണക്കൻതുരുത്തിയിലാണ് രണ്ടു വയസുകാരൻ ഷോക്കേറ്റ് മരിച്ചത്. എയർ കൂളറിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. തൃശൂർ എളനാട് മുളക്കാട് കോലത്ത് വീട്ടിൽ എൽദോസിൻ്റെ മകൻ ഏദനാണ് മരിച്ചത്. കുഞ്ഞിന്റെ മാതാവ് ആഷ്ലിയുടെ വടക്കഞ്ചേരി കണക്കൻതുരുത്തിയിലെ വീട്ടിൽ വച്ചാണ് അപകടം ഉണ്ടായത്.
മാതാവിൻ്റെ വീട്ടിൽ വിരുന്നിന് വന്ന എദൻ കൂളറിൻ്റെ വയറിൽ പിടിച്ചപ്പോൾ അബദ്ധത്തിൽ ഷോക്കേല്ക്കുകയായിരുന്നു. ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടക്കഞ്ചേരി പൊലീസ് കേസെടുത്തു.