Kerala Budget 2025-26 Live Updates: കേന്ദ്രം ഞെരുക്കുമ്പോഴും നാം മുന്നോട്ട്; സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ട് ധനമന്ത്രി - ബജറ്റ് അവതരണം തത്സമയം

കേന്ദ്രത്തിന്റെ കേരള വിരുദ്ധത മൂലം വര്‍ഷം 57,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്

രേണുക വേണു| Last Updated: വെള്ളി, 7 ഫെബ്രുവരി 2025 (11:58 IST)

Kerala Budget 2025-26 Live Updates: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ 2025-26 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം നടത്തുന്നു. കടുത്ത സാമ്പത്തിക ഞെരുക്കത്തെ സംസ്ഥാന സര്‍ക്കാര്‍ അതിജീവിച്ചെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് ബജറ്റ് അവതരണം ആരംഭിച്ചത്.

11:10 AM: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 401 കോടി. സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിക്ക് 109 കോടി

11:05 AM: പാമ്പുകടി മരണങ്ങൾ ഒഴിവാക്കാൻ 25 കോടിയുടെ പദ്ധതി. എല്ലാ ജില്ലാ ആശുപത്രികളിലും സ്ട്രോക് യൂണിറ്റ്, ഇതിനായി 21 കോടി.


10.45 AM: തൃശൂര്‍ തേക്കിന്‍കാട് വികസനത്തിനു അഞ്ച് കോടി രൂപ. പ്രധാന സ്ഥലങ്ങളില്‍ വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ക്കായി 15 കോടി

10.40 AM: ഡല്‍ഹി, മുംബൈ മാതൃകയില്‍ ഹൈദരബാദില്‍ കേരള ഹൗസ്

10.35 AM: ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതികള്‍ക്ക് 212 കോടി. കശുവണ്ടി മേഖലയ്ക്കു 53.36 കോടി. കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്ക് 200 കോടി.

10.30 AM: കണ്ണൂരില്‍ ഹജ്ജ് ഹൗസ് സ്ഥാപിക്കാന്‍ അഞ്ച് കോടി. തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനായി ആറ് കോടി. കുടുംബശ്രീക്ക് 270 കോടി. എറണാകുളത്ത് വെള്ളക്കെട്ട് പരിഹരിക്കാന്‍ 10 കോടി. ധര്‍മടത്ത് ഗ്ലോബല്‍ ഡയറി വില്ലേജിനു 133 കോടി.

10.20 AM: നെല്ല് വികസനത്തിനു 150 കോടിയും ക്ഷീര വികസനത്തിനു 120 കോടി രൂപയും.

10.15 AM: മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍. മുതിര്‍ന്ന പൗരജനങ്ങളുടെ സാമ്പത്തിക ശേഷിയും അനുഭവസമ്പത്തും ഉപയോഗപ്പെടുത്തി പുതുസംരഭങ്ങള്‍ ആരംഭിക്കാന്‍ പ്രോത്സാഹനം. ഇതിനായി അഞ്ച് കോടി വകയിരുത്തി

10.10 AM: കാര്‍ഷിക മേഖലയ്ക്കു 227 കോടി. തെരുവ് നായ ആക്രമണം തടയാന്‍ എബിസി കേന്ദ്രങ്ങള്‍ക്കു 2 കോടി രൂപ. വന്യജീവി ആക്രമണം നേരിടാന്‍ 50 കോടി. സീ പ്ലെയിന്‍ ടൂറിസം പദ്ധതിക്ക് 20 കോടി രൂപ. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ എം.ടി.വാസുദേവന്‍ നായര്‍ സ്മാരകം, ഇതിനായി അഞ്ച് കോടി

9.55 AM: കേരളത്തില്‍ ആള്‍ താമസമില്ലാത കിടക്കുന്ന വീടുകളുടെ സാധ്യതകള്‍ പരമാവധി മനസ്സിലാക്കി ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ലക്ഷ്യത്തോടെയുള്ള സംരംഭം.

9.50 AM: ദേശീയപാത വികസനം യാഥാര്‍ഥ്യമാക്കുന്നു. വിഴിഞ്ഞത്തിനു കിഫ്ബി വഴി 1000 കോടി

9.45 AM: ആരോഗ്യമേഖലയ്ക്കു 10,431.73 കോടി അനുവദിച്ചു. കൊല്ലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും. കണ്ണൂര്‍ വിമാനത്താവളത്തിനു അടുത്ത് ഐടി പാര്‍ക്ക്. കുസാറ്റിനു 69 കോടി. പൊതുമരാമത്ത് റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 3061 കോടി അനുവദിച്ചു.

9.25 AM: അതിവേഗ റെയില്‍പാതയ്ക്കു ശ്രമം തുടരും. തെക്കന്‍ കേരളത്തില്‍ കപ്പല്‍നിര്‍മാണ ശാല. കാരുണ്യ പദ്ധതിക്ക് 800 കോടി. ലൈഫ് മിഷനില്‍ അഞ്ചര ലക്ഷം വീടുകള്‍.

9.20 AM: കൊച്ചി മെട്രോയുടെ വികസനത്തിനു ഊന്നല്‍ നല്‍കുന്നതിനൊപ്പം തിരുവനന്തപുരം, കോഴിക്കോട് മെട്രോയും പരിഗണനയില്‍. തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ നടപടികള്‍ 2025-26 വര്‍ഷത്തില്‍ തന്നെ

9.15 AM: സംസ്ഥാനത്തിനു ലഭിക്കേണ്ട നികുതി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചത് സാമ്പത്തിക പ്രതിസന്ധിക്കു കാരണമായി. വയനാട് ദുരന്തത്തിനു ഒരു പൈസ പോലും കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ധനമന്ത്രി വിമര്‍ശിച്ചു. വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി.

9.10 AM: സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കും. ശമ്പളപരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും.

9.05 AM: ആഭ്യന്തര ഉത്പാദനം വര്‍ധിച്ചു. ഡിഎ കുടിശിക പിഎഫുമായി ലയിപ്പിക്കും.

9.00 AM: കടുത്ത സാമ്പത്തിക ഞെരുക്കത്തെ സംസ്ഥാന സര്‍ക്കാര്‍ അതിജീവിച്ചെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ധനഞെരുക്കം രൂക്ഷമായ ഘട്ടത്തെ നമ്മള്‍ അതിജീവിച്ചു. കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് സാമ്പത്തിക സ്ഥിതി മാറി. ധനസ്ഥിതി ഏറെ മെച്ചപ്പെട്ടെന്നും ധനമന്ത്രി പറഞ്ഞു

കടുത്ത കേന്ദ്ര അവഗണനയ്ക്കിടെ കേരളം അവതരിപ്പിക്കുന്ന അതിജീവനത്തിന്റെ ബജറ്റാകും ഇന്നത്തേത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ എന്തൊക്കെ വഴികള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്ന് ഇന്നത്തെ ബജറ്റ് അവതരണത്തില്‍ അറിയാം.

ഫെബ്രുവരി 10, 11, 12 തിയതികളില്‍ ബജറ്റ് ചര്‍ച്ച നടക്കും. ഉപധനാഭ്യര്‍ഥനകളിലുള്ള ചര്‍ച്ചയും വോട്ടെടുപ്പും 13 നു നടക്കും.
കേന്ദ്രത്തിന്റെ കേരള വിരുദ്ധത മൂലം വര്‍ഷം 57,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്. അതേസമയം തനതുവരുമാനത്തില്‍ നേട്ടം കൈവരിക്കാന്‍ കേരളത്തിനു സാധിക്കുന്നുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

വാട്ട്സാപ്പ് കോളിലൂടെ പണം തട്ടിയ കേസിലെ മുഖ്യ പ്രതി ...

വാട്ട്സാപ്പ് കോളിലൂടെ പണം തട്ടിയ കേസിലെ മുഖ്യ പ്രതി ബംഗളൂരുവിൽ നിന്ന് പിടിയിലായി
മറ്റു കൂട്ടു പ്രതികളെയും പിടികൂടാന്‍ കൊല്ലം വെസ്റ്റ് പോലീസ് എച്ച്.എസ്.ഒ ഫയാസിന്റെ ...

12കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, യുവതിയെ പോക്സോ കേസിൽ ...

12കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, യുവതിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകരാണ് രക്ഷിതാക്കളെ വിവരം അറിയിച്ചത്. ...

കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വർഷത്തിനു ...

കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വർഷത്തിനു ശേഷം പിടിയിൽ
മലപ്പുറം സൈബര്‍ സെല്ലിന്റെ സഹായത്തോടെ കുറ്റിപ്പുറം പോലിസ് എസ്.ഐ സുധീറിന്റെ ...

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ...

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; 23കാരിയായ യുവതി അറസ്റ്റില്‍
പോക്‌സോ കേസില്‍ ഒരു സ്ത്രീ അറസ്റ്റിലായി. പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ...

ഒരു മാസത്തിന് ശേഷം കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, ...

ഒരു മാസത്തിന് ശേഷം കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, മൃതദ്ദേഹം വളര്‍ത്തുനായ്ക്കള്‍ ഭാഗികമായി ഭക്ഷിച്ച നിലയില്‍
ഇംഗ്ലണ്ടിലെ സ്വിന്‍ഡണില്‍ നിന്നുള്ള 45 വയസ്സുള്ള സ്ത്രീയെ വീട്ടില്‍ മരിച്ച നിലയില്‍ ...