വിലക്കയറ്റം നിയന്ത്രിക്കാന്‍ 2000 കോടി ജനങ്ങളില്‍ നിന്ന് പിരിക്കുന്നു: കെ എന്‍ ബാലഗോപാലിനെതിരെ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 4 ഫെബ്രുവരി 2023 (15:19 IST)
ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരെ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. വിലക്കയറ്റം നിയന്ത്രിക്കാനായി 2000 കോടി രൂപയുടെ അധിക നികുതി ഏര്‍പ്പെടുത്തുകയാണ് ധനമന്ത്രി ചെയ്തതെന്ന് പി ചിദംബരത്തിന്റെ പരിഹാസിച്ചു. ട്വിറ്ററിലൂടെ പി ചിദംബരം കേരള സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു.

സാമ്പത്തിക നേട്ടത്തിനായി അടിസ്ഥാന ആശയത്തെ കേരള സര്‍ക്കാര്‍ ബലി നല്‍കിയെന്നും പി ചിദംബരം വിമര്‍ശിച്ചു. അതേസമയം ഇന്ധനവിലയ്ക്ക് കാരണം കേന്ദ്രനയമാണെന്നും സംസ്ഥാനത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കുകയാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :