1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Budget 2023 News

Kerala Budget 2023: ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ മുതല്‍ 40രൂപ വരെ വര്‍ധിപ്പിക്കും

Kerala Budget 2023
ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്തും.  ഇതിനായി 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും പെട്രോള്‍ ഡീസല്‍ എന്നിവയ്ക്ക് 2 രൂപ നിരക്കിലും സാമൂഹ്യ സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തും.
 
അതേസമയം സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കുറവ് വരുത്തിയിരുന്ന ഫ്‌ളാറ്റുകള്‍/അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയുടെ മുദ്രവില 5%-ല്‍ നിന്നും 7% ആക്കി.
അടുത്ത ലേഖനം
Kerala Budget 2023: സംസ്ഥാനത്ത് മെന്‍സ്ട്രല്‍ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും, സ്ത്രീ സുരക്ഷയ്ക്ക് 14 കോടി