സംസ്ഥാന ബജറ്റ് 2020: കിഫ്ബി 20,000 കോടി ചെലവഴിക്കും, ആകെ അടങ്കൽ 54678 കോടി രൂപ

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 7 ഫെബ്രുവരി 2020 (09:54 IST)
കിഫ്ബി 2020–21 കാലയളവിൽ 20,000 കോടി ചെലവഴിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ. കിഫ്ബി ആകെ അടങ്കല്‍ 54678 കോടി രൂപയാണ്. 13618 കോടിയുടെ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞു.

കിഫ്ബി 2020–21 കാലയളവിൽ 20,000 കോടി ചെലവഴിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ. കിഫ്ബി വഴി 20 ഫ്ലൈ ഓവർ നിർമിക്കും. 74 പാലങ്ങൾ നിർമിക്കും. 44 സ്റ്റേഡിയങ്ങൾ നിർമിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികൾ നടപ്പാക്കും. 675 പദ്ധതികളിലായി 35028 കോടി രൂപയുടെ പ്രൊജക്ടുകള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച 4.9ല്‍നിന്ന് 2016-18 കാലയളവില്‍ 7.2 ശതമാനമായി ഉയര്‍ന്നു. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലെത്തി. നാലു വര്‍ഷംകൊണ്ട് 51926 വീടുകള്‍ പൂര്‍ത്തീകരിച്ചു. ആരോഗ്യ പദ്ധതികള്‍ക്ക് 9651 കോടി രൂപ ഇതുവരെ ചിലവഴിച്ചു. പ്രളയ ദുരിതാശ്വസത്തിന് 2211 കോടി രൂപയിലധികം നല്‍കി.

പുതിയ വ്യവസായങ്ങൾ തുടങ്ങുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പിഎഫ് അടയ്ക്കാനായി ഒരു മാസത്തെ ശമ്പളം തൊഴിലുടമയ്ക്ക് സബ്സിഡിയായി സർക്കാർ നൽകും. സ്റ്റാർട്ടപ്പുകൾക്ക് 10 കോടിരൂപ വരെ വായ്പ നൽകും.

രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരണമെന്ന് ധനമന്ത്രി ബജറ്റ് ആമുഖ പ്രസംഗത്തിൽ അറിയിച്ചു. അക്രമം ആണ് കർമം എന്ന് വിചാരിക്കുന്ന ഭരണകൂടം. പൗരത്വ നിയമഭേദഗതി രാജ്യത്ത് ആശങ്ക പടർത്തുന്നതായും ധനമന്ത്രി പറഞ്ഞു.

അനാവശ്യ ചെലവ് കുറയ്ക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. 2021ല്‍ ജനങ്ങളെ സമീപിക്കുന്നത് ചെയ്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കുമെന്നും ഐസക് അറിയിച്ചു. ലൈഫ് മിഷനിൽ 1 ലക്ഷം വീടുകൾ കൂടി അനുവദിക്കും. പൊതുമരാമത്ത് പ്രവർത്തനങ്ങൾക്ക് 1500 കോടി അനുവദിച്ചു. ഗ്രാമീണ റോഡ് വികസനത്തിന് 1000 കോടിയും തീരദേശ വികസനത്തിന് 1000 കോടിയും വകയിരുത്തി.

ക്ഷേമ പെൻഷൻ വർധിപ്പിച്ചു. 100 രൂപയാണ് കൂട്ടിയത്. ക്ഷേമ പെൻഷനുകൾ 1300 രൂപയാക്കി ഉയർത്തി. പ്രവാസി ക്ഷേമനിധി 90 കോടി വകയിരുത്തി. രണ്ടര ലക്ഷം കുടിവെള്ള കണക്‌ഷനുകൾ കൂടി നൽകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 12074 രൂപ അനുവദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :