ബജറ്റ് 2020: വില കൂടുന്നതും കുറയുന്നതും എന്തിനെല്ലാം?

അഭിറാം മനോഹർ| Last Modified ശനി, 1 ഫെബ്രുവരി 2020 (18:17 IST)
കേന്ദ്ര ബജറ്റ് അവതരണം കഴിയുമ്പോൾ എന്തിനെല്ലാം വില കുറയും എന്തിനെല്ലാം വില കൂടുമെന്നതാണ് സാധാരണക്കാരുടെ മുൻപിലെ പ്രധാന ചോദ്യം. ഇത്തവണ ബജറ്റ് അവതരിപ്പിച്ച് കഴിഞ്ഞപ്പോളും ആ സംശയങ്ങൾക്ക് വ്യത്യാസമില്ല. ഈ വർഷത്തെ ബജറ്റ് പ്രഖ്യാപനം കഴിയുമ്പോൾ സിഗരറ്റ്, മൊബൈല്‍ ഫോണ്‍, ചെരുപ്പ് തുടങ്ങിയ സാധനങ്ങൾക്കാണ് ഇത്തവണ വില ഉയരുക. അതേ സമയം സോയാ, പ്ലാസ്റ്റിക്,പാലുല്‍പ്പന്നങ്ങള്‍ ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുറയുകയും ചെയ്യും.

വില കൂടുന്നവ

ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഫോണിനും ഇലക്ട്രിക് വാഹനങ്ങള്‍ക്കും വില കൂടും. സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍ക്കും വില കൂടും. മെഡിക്കല്‍ ഉപകരങ്ങള്‍, വാള്‍ ഫാന്‍ എന്നിവയുടെ നികുതിയും ബജറ്റിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇരുമ്പ്, സ്റ്റീല്‍, ചെമ്പ്, കളിമണ്‍ പാത്രങ്ങള് എന്നിവയുടെ നികുതി ഇക്കുറി ഇരട്ടിയാക്കിയിട്ടുണ്ട്. അതിനാൽ തന്നെ വാഹനങ്ങളുടെ സ്പെയർ പാർട്ട്സ് വില വർദ്ധിക്കും.ഇറക്കുമതി ചെയ്ത ഫര്‍ണീച്ചർ ചെരിപ്പ് എന്നിവയാണ് വില കൂടുന്ന മറ്റ് ഉത്പന്നങ്ങൾ

വില കുറയുന്നവ

അസംസ്‌കൃത പഞ്ചസാര, കൊഴുപ്പ് നീക്കപ്പെട്ട പാല്‍, സോയാ ഫൈബര്‍, ലഹരിപാനീയങ്ങള്‍, സോയാ പ്രോട്ടീന്‍ എന്നിവയുടെ നികുതി ബജറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഫ്യൂസ്, രാസവസ്തുക്കള്‍, പ്ലാസ്റ്റിക് എന്നിവയുടേയും വില കുറയും. കനം കുറഞ്ഞ കോട്ടഡ് പേപ്പറുകളുടെ നികുതി പകുതിയാക്കി കുറച്ചു.മൈക്രോഫോൺ സ്പോർട്സ് ഉത്പന്നങ്ങൾ എന്നിവയുടെയും വില കുറയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :