"ധർമ്മടത്ത് ധർമസങ്കടത്തിൽ യു‌ഡിഎഫ്" മുഖ്യമന്ത്രി പിണറായി വിജയൻ പത്രിക സമർപ്പിച്ചു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 മാര്‍ച്ച് 2021 (12:31 IST)
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ചു. വരണാധികാരിയായ അസിസ്റ്റന്‍റ് ഡെവലെപ്മെന്‍റ് ഓഫീസർ ബെവിൻ ജോൺ വർഗീസിന് മുന്നിലാണ് മുഖ്യമന്ത്രി പത്രിക നൽകിയത്.

അതേസമയം ധർമ്മടത്ത് ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തിൽ കോൺഗ്രസിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. യുഡിഎഫ് രക്തസാക്ഷികുടുംബങ്ങളിൽ നിന്ന് ആരെയെങ്കിലും മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മത്സരിപ്പിക്കാൻ ആദ്യം പരിഗണിച്ചതെങ്കിലും ആ ചർച്ചകൾ പിന്നീട് മുന്നോട്ട് പോയില്ല.

2016-ൽ 56.84% വോട്ട് നേടി, മുപ്പത്തിയേഴായിരത്തോളം വോട്ടിന്‍റെ വലിയ ഭൂരിപക്ഷത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് നിന്നും വിജയിച്ചത്. കോൺഗ്രസ് നേതാവായ മമ്പറം ദിവാകരനായിരുന്നു അന്ന് പിണറായിയുടെ എതിർസ്ഥാനാർത്ഥി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :