1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kennel Distemper Thrissur

കെന്നല്‍ ഡിസ്റ്റംബര്‍; നായ്ക്കള്‍ക്കുണ്ടാകുന്ന പകര്‍ച്ചവ്യാധി തൃശൂരില്‍ സ്ഥിരീകരിച്ചു

Kennel Distemper
നായ്ക്കള്‍ക്കുണ്ടാകുന്ന പകര്‍ച്ചവ്യാധി കെന്നല്‍ ഡിസ്റ്റംബര്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥിരീകരിച്ചതായി മേയര്‍ എം.കെ.വര്‍ഗീസ്. കിഴക്കേകോട്ട പ്രദേശത്തെ ഒരു നായയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. 
 
തൃശൂര്‍ കോര്‍പ്പറേഷന്‍ വെറ്റിനറി ഡോക്ടര്‍ വീണയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധിച്ച് കോര്‍പ്പറേഷന് കീഴിലുള്ള എ.ബി.സ.ി സെന്ററിലേക്ക് നായയെ മാറ്റി ചികിത്സ നല്‍കി വരികയാണ്. നായയെ വീട്ടില്‍ വളര്‍ത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പകരാന്‍ സാധ്യതയുള്ള ഈ രോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മേയര്‍ അറിയിച്ചു.
 
അടുത്ത ലേഖനം
വിവാഹപ്രായം 21 ആക്കുന്നതിനെ എതിർത്ത് സീതാറാം യെച്ചൂരി