അഭിമുഖത്തിൽ വിവാഹസ്വപ്‌നങ്ങളെന്തെന്ന് ചോദ്യം, വിവാഹം എന്നേ കഴിഞ്ഞുവെന്ന് ഫ്രിദ പിന്റോ

അഭിറാം മനോഹർ| Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (19:54 IST)
സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലൂടെ ഇന്ത്യക്കാർക്ക് സുപരിചിതയായ നടിയാണ് ഫ്രീദ പിന്റോ. ചുരുങ്ങിയ കാലം തന്നെ ബോളിവുഡിലും ഹോളിവുഡിലും മികച്ച നടിയെന്ന പേരുണ്ടാക്കാൻ ഫ്രീദയ്ക്ക് സാധിച്ചിരുന്നു. ഇപ്പോളിതാ കൊവിഡ് കാലത്ത് താൻ വിവാഹം കഴിച്ച കാര്യം പരസ്യപ്പെടുത്തിയിരിക്കുകയാണ് നടി.

കോറി ട്രാനുമായി വിവാഹനിശ്ചയം കഴിഞ്ഞ കാര്യം നേരത്തെ ഫ്രീദ പിന്റോ അറിയിച്ചിരുന്നു. 2019 നവംബറിലായിരുന്നു ഫ്രീദ പിന്റോയുടെയും കോറി ട്രാന്റെയും വിവാഹ നിശ്ചയം. ഇപ്പോളിതാ തങ്ങളുടെ വിവാഹം കഴിഞ്ഞുവെന്നും നിലവിൽ ഒരു കുഞ്ഞിനായുള്ള പ്രതീക്ഷയിലാണുള്ളതെന്നും പരസ്യപ്പെടുത്തിയിരിക്കുകയ ദമ്പതികൾ.

വിവാഹസ്വപ്‍നങ്ങള്‍ എന്തൊക്കെയാണ് എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോഴായിരുന്നു ഫ്രീദ പിന്റോയുടെ വെളിപ്പെടുത്തല്‍. വിവാഹം ഇതിനകം കഴിഞ്ഞു എന്നായിരുന്നു ഫ്രീദ പിന്റോ പറഞ്ഞത്. ഇന്ത്യൻ രീതിയിൽ ആർഭാടമായ വിവാഹത്തെ പറ്റി ചിന്തിച്ചിരുന്നതേയില്ല.‌ ഇതിനിടെ കൊവിഡ് ദുരിതം വന്നപ്പോള്‍ ഇനി അധികം കാത്തിരിക്കേണ്ട എന്ന് തീരുമാനിച്ചു. അങ്ങനെ വിവാഹിതരരായിയെന്നുമാണ് ഫ്രീദ പിന്റോ പറയുന്നത്. കുഞ്ഞ് കോറി വരുന്നുവെന്നായിരുന്നു താൻ ഗർഭിണിയായതിനെ പറ്റി ഫ്രീദ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :